Tuesday, June 22, 2010

ഭോപ്പാല്‍ : അശ്രുപൂജ

Published in an online magazine last week. For reading it there please use this link:
http://www.jayakeralam.com/ViewStory.asp?strArticleID=10537

വിഷധൂമപടലങ്ങള്‍ ഉയരുന്നുവീണ്ടും
നിശകീറി, നിണമൂറ്റി, നൃത്തംചവിട്ടുന്നു

നിറമുള്ളസ്വപ്‌നങ്ങള്‍ , നിലതെറ്റിവീഴുന്നു
കറവീണു നീതിതന്‍ പട്ടുപാവാട തന്മേല്‍

ജന "സേവ" (?) ചെയ്യേണ്ടോരധികാര വൃന്ദമോ
തുണയായി വന്നിടാ , ഈ കണ്ണീര്‍ക്കയങ്ങളില്‍

നീതിതന്‍ നയനമോ , തിമിരമായ് നീറുന്നു
ഇനിയെന്തു വൈകുന്നു , ഉണരുവാന്‍ ഭാരതം

പടവെട്ടി നേടുക , നരഘാതകര്‍ക്കിനി -
യുള്ളകാലം സുന്ദര , മോഹന സ്വര്‍ഗ്ഗ രാജ്യം (?)

വിഷധൂമപടലങ്ങള്‍ ഉയരുന്നു വീണ്ടും
നിശ കീറി, നിണമൂറ്റി, നൃത്തം ചവിട്ടുന്നു

ദുരിത സായന്തനം , എന്നുമീ ബലഹീന -
ജനതയ്ക്കവര്‍ക്കായിരം അശ്രു പുഷ്പാഞ്ജലി !!!

2 comments:

nithiN said...

ashrupoojayil pankucherunnu...

Krishnan Namboodiri.K.K said...

super congratulations